എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ മരണം: അന്വേഷണ ചുമതല വീണ്ടും ദല്‍ഹി പോലീസിന് കൈമാറി
എഡിറ്റര്‍
Sunday 26th January 2014 7:21am

sunanda

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണ ചുമതല വീണ്ടും ദല്‍ഹി പോലീസിനു കൈമാറി. ക്രൈം ബ്രാഞ്ചാണ് അന്വേഷണ ചുമതല ഡല്‍ഹി പോലീസിനെ തിരികെ ഏല്‍പ്പിച്ചത്.

രണ്ട് ദിവസം മുന്‍പാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കേസിന്റെ ഇതുവരെയുള്ള ഡയറിയും കൈമാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്വേഷണത്തിനു തുടര്‍ച്ച ലഭിക്കുന്നതിനാണ് കേസ് ദല്‍ഹി പോലീസിനു തന്നെ തിരികെ ഏല്‍പ്പിച്ചതെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സുനന്ദയെ മര്‍ദ്ദിക്കാന്‍ തരൂരിന് ഒരിക്കലും കഴിയില്ലെന്ന് സുനന്ദയുടെ സഹോദരന്‍ രാജേഷ് പുഷ്‌കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും കേണല്‍ രാജേഷ് പുഷ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മരുന്നുകളുടെ അമിതോപയോഗമാവാം സുനന്ദ പുഷ്‌കറിന്റെ മരണ കാരണമെന്ന് പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സുനന്ദ പുഷ്‌കര്‍ മരണപ്പെടുന്നതിന് മുമ്പ് ശശി തരൂരുമായി വഴക്കുണ്ടായതായി വാര്‍ത്ത വന്നിരുന്നു. വിമാനത്തില്‍ വെച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ 17 നാണ് ദല്‍ഹിയിലെ ലീല ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Advertisement