എഡിറ്റര്‍
എഡിറ്റര്‍
ആഭ്യന്തരമന്ത്രാലയത്തിലേക്ക് ധര്‍ണ്ണ: അരവിന്ദ് കെജ്‌രിവാളിനെ പോലീസ് തടഞ്ഞു
എഡിറ്റര്‍
Monday 20th January 2014 12:37pm

araavind-kejriwal

ന്യൂദല്‍ഹി: ദല്‍ഹി പോലീസിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ധര്‍ണ്ണ പോലീസ് തടഞ്ഞു.

ആഭ്യന്തരമന്ത്രാലയത്തിലേക്കുള്ള യാത്രക്കിടെ റയില്‍ഭവന് മുന്നിലെത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്.

തുടര്‍ന്ന് പോലീസിന്റെ അവഗണനക്കെതിരെ അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും റയില്‍ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ ആരംഭിച്ചു.

വനിതകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ദല്‍ഹി പൊലീസ് പരാജയപ്പെട്ടുവെന്നും മന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ അവര്‍ പാലിക്കുന്നില്ലെന്നും ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ നടത്താന്‍ അരവിന്ദ് കെജ്‌രിവാള്‍ തീരുമാനിച്ചത്.

വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യവും ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചിട്ടില്ല.

അരവിന്ദ് കെജ്‌രിവാളിനോടൊപ്പം എം.എല്‍.എമാരും മന്ത്രിമാരുമാണ് ധര്‍ണ്ണയില്‍ പങ്കെടുക്കാനെത്തിയത്. റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ അടുത്തിരിക്കെ ജനങ്ങള്‍ ഒത്തുചേര്‍ന്ന വലിയൊരു ധര്‍ണ നടത്തേണ്ടെന്ന അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

പ്രതിഷേധം കണക്കിലെടുത്ത് ന്യൂദല്‍ഹി ജില്ലാ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Advertisement