shanti-bhushanന്യൂദല്‍ഹി: അഭിഭാഷകന്‍ ശാന്തിഭൂഷണിന്റെ വിവാദ സംഭാഷണമടങ്ങിയ സിഡി യഥാര്‍ഥമാണെന്ന് ദല്‍ഹി പോലീസ്. ദല്‍ഹി പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഒരു കേസില്‍ ജഡ്ജിമാരെ സ്വാധീനിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ നേതാക്കളായ മുലായം സിംഗ് യാദവുമായും അമര്‍ സിംഗുമായും ശാന്തിഭൂഷന്‍ നടത്തിയ സംഭാഷണമാണ് സിഡിയില്‍ ഉള്ളത്.

സിഡി വ്യാജമാണെന്ന് ശാന്തിഭൂഷണ്‍ ആരോപിച്ചിരുന്നു. ലോക്പാല്‍ വിഷയത്തില്‍ അന്നാ ഹസാരെ ആദ്യം നടത്തിയ നിരാഹാരസമരം അവസാനിച്ചതിന് പിന്നാലെയാണ് ദല്‍ഹിയിലെ ചില മാധ്യമസ്ഥാപനങ്ങളില്‍ സിഡി എത്തിയിരുന്നത്. ഡല്‍ഹിയിലെ ഫോറന്‍സിക് ലാബിലെ പരിശോധനയിലും സിഡിയില്‍ കൃത്രിമമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ശാന്തിഭൂഷണിന്റെ ആവശ്യത്തെതുടര്‍ന്ന് സിഡി ചണ്ഡിഗഢിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.