എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി ബലാത്സംഗം :പൊലീസ് ഹൈക്കോടതിയില്‍ മാപ്പു ചോദിച്ചു
എഡിറ്റര്‍
Thursday 10th January 2013 11:15am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട്  ഡല്‍ഹി കൂട്ടമാനഭംഗക്കേസുമായി ബന്ധപ്പെട്ട് തൃപ്തികരമല്ലാത്ത തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കിയതിന് ദല്‍ഹി പൊലീസ് ഹൈക്കോടതി മുന്‍പാകെ മാപ്പ് ചോദിച്ചു.

Ads By Google

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്ന്, സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടേയും പേരുകള്‍ ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നേരത്തേ നല്‍കിയ റിപ്പോര്‍ട്ടില്‍  അസിസ്റ്റന്റ് കമ്മിഷണറുടെ പേരു മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതു ചോദ്യം ചേയ്ത കോടതി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് എങ്ങനെ ഒഴിവാകാനാവുമെന്ന് വിമര്‍ശിച്ചിരുന്നു.

തുടര്‍ന്ന് സംഭവം നടന്ന സമയത്ത് പി.സി.ആര്‍ വാനില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു.

ദല്‍ഹിയില്‍ കൂടുതല്‍ പി.സി.ആര്‍ വാനുകള്‍ നിരത്തിലിറക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസുകളിലെ ജനലുകളിലുള്ള കര്‍ട്ടനുകള്‍ നീക്കുവാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജനുവരി 21ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നല്‍കണം.

കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം ദല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം നടപ്പാക്കേണ്ടവര്‍ നടപടിയെടുത്തിരുന്നെങ്കില്‍ സംഭവം ഒഴിവാക്കാമായിരുന്നു. ഉത്തരവാദികളായ പോലീസുകാരുടെ പേര് വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ദല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണു കൂട്ടബലാത്സംഗക്കേസിലെ അന്വേഷണം നടക്കുന്നത്.

Advertisement