ന്യൂദല്‍ഹി: അണ്ണാഹസാരെ നാളെ നടത്താനിരുന്ന ഉപവാസ സമരത്തിന് ദില്ലി പോലീസ് അനുമതി നിഷേധിച്ചു. എന്നാല്‍ സമരവുമായി മുന്നോട്ടുപോകുമെന്നും പോലീസ് തടഞ്ഞാല്‍ അറസ്റ്റുവരിക്കാന്‍ തയ്യാറാണെന്നും ഹസാരെ അറിയിച്ചു.

ജന്തര്‍മന്തിറില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് രാജ്ഘട്ടില്‍ നാളെ ഉപവാസമിരിക്കാന്‍ തീരുമാനിച്ചതായുംഹസാരെ അറിയിച്ചു.

രാംദേവിനെതിരെ കേന്ദ്രത്തിന്റെ നടപടിയ്ക്കും ലോക്പാല്‍ബില്‍ സമിതിയിലുള്ള ഭിന്നതയ്ക്കുമെതിരെ നാളെ ഏകദിന ഉപവാസമനുഷ്ഠിക്കുമെന്ന് ഹസാരെ പ്രഖ്യാപനം നടത്തിയിരുന്നു.

രാംദേവിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ന്യൂദല്‍ഹിയിലും ജന്തര്‍മന്തറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരാഹാരമിരിക്കാനുള്ള ഹസാരെയുടെ അനുമതി ദില്ലി പോലീസ് നിഷേധിച്ചത്.

രാംദേവിനെതിരായുള്ള നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ ചേര്‍ന്ന ലോക്പാല്‍ സമിതിയോഗം ഹസാരെ അടക്കമുള്ള പൊതുസമൂഹപ്രതിനിധികള്‍ ബഹിഷ്‌കരിച്ചിരുന്നു.

അനുമതി നിഷേധിച്ച അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ യോഗം തുടരുകയാണ്.