എഡിറ്റര്‍
എഡിറ്റര്‍
ഘരാവോ: ‘അഴിമതിക്കെതിരെ ഇന്ത്യ’ പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്
എഡിറ്റര്‍
Sunday 26th August 2012 3:34pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും വസതിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച അഴിമതിക്കെതിരെ ഇന്ത്യ (ഐ.എ.സി)  പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്. ദല്‍ഹി പോലീസാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.

Ads By Google

ഐ.എ.സി പ്രവര്‍ത്തകരായ അരവിന്ദ് കെജ്‌രിവാള്‍, പ്രശാന്ത് ഭൂഷണ്‍, മനിഷ് സിസോഡിയ എന്നിവരെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. തുഗ്ലക് റോഡ് ജംങ്ഷനിലേക്ക് പ്രവേശിക്കാനൊരുങ്ങിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിന്നീട് ഇവരെ വിട്ടയക്കുകയും റോഡില്‍ ഇരിക്കാനും പ്രതിഷേധിക്കാനും അനുമതി നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തകരെ അക്രമിക്കുകയാണെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ജന്തര്‍മന്ദിറില്‍ പ്രതിഷേധം നടത്താന്‍ ഐ.എ.സി പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും ഇപ്പോഴത്തെ അവരുടെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പോലീസ് പ്രതികരിച്ചു.

കല്‍ക്കരി ഖനി അഴിമതിയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും പങ്കുണ്ടെന്നാരോപിച്ചാണ് ഐ.എ.സി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് ബി.ജെ.പി പ്രസിഡന്റുമാരുടെയും വസതികള്‍ ഘരാവോ ചെയ്യുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവേശിച്ച കെജ്‌രിവാളിനെയും സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. എന്നാല്‍ ഇതിനുശേഷവും പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ട് പോകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

Advertisement