ന്യൂദല്‍ഹി: ദല്‍ഹിയില്‍ രണ്ട് ബബ്ബര്‍ ഖല്‍സ  തീവ്രവാദികള്‍ അറസ്റ്റിലായി. സര്‍വ്പ്രീത്, ജസ്‌വിന്ദര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സിഖ് തീവ്രവാദ സംഘടനയാണ് ബബ്ബര്‍ ഖല്‍സ.

ഒരാളെ പഞ്ചാബില്‍വച്ചും രണ്ടാമത്തെയാളെ  ദല്‍ഹിയിലെ ഷാലിമാര്‍ ഭാഗില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

ദല്‍ഹിയിലെ മൂന്ന് രാഷ്ട്രീയനേതാക്കളെയും മതനേതാക്കളെയും അപായപ്പെടുത്താന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറയുന്നു. തലസ്ഥാന നഗരിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

Malayalam news

Kerala news in English