Administrator
Administrator
ഫലക്ക്: പതിനാലുകാരിയുടെ അച്ഛന്‍ അറസ്റ്റില്‍
Administrator
Thursday 2nd February 2012 8:45am

ന്യൂദല്‍ഹി:ദല്‍ഹി എ.എം.ആര്‍.ഐ ആശുപത്രിയില്‍ ഫലക്കിനെ ദുരൂഹ സാഹചര്യത്തില്‍  പ്രവേശിപ്പിച്ച കൗമാരക്കായിയെ പീഡനത്തിന് ഇരയാക്കിയ അച്ഛന്‍ ജിതേന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തു.

പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക വൃത്തിയ്ക്ക് ഉപയോഗിച്ചതിന് പൂജ,സന്ദീപ് ദമ്പതിമാരും പോലീസ് പിടിയിലായിട്ടുണ്ട്. രണ്ടുവയസ്സുകാരിയായ ഫലക്കിനെ പെണ്‍കുട്ടിയ്ക്ക് കൈമാറിയ രാജ്കുമാര്‍ ഒളിവിലാണ്. രാജ്കുമാര്‍ തന്റെ ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി ഇന്നലെ പോലീസിനെ അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. ഇവരെ ജുവനൈല്‍ ഹോമിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഫലക്കിന്റെ മാതാപിതാക്കള്‍ക്കായുള്ള ശ്രമം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഫലക്കിന്റെ മാതാവായ മുന്നി ജോലി തേടിയാണ് ദല്‍ഹിയിലെത്തിയത്. ദല്‍ഹി ഉത്താം നഗറിലുള്ള ലക്ഷ്മിയുടെ വീട്ടില്‍ മുന്നിയ്ക്ക് ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം ഫലക്കിനെ അവിടെ ഉപേക്ഷിച്ച് മുന്നി കടന്നു കളയുകയായിരുന്നു.

ലക്ഷ്മിയുടെ കൈയില്‍ നിന്നാണ് ഫലക്കിനെ രാജ്കുമാറിന് കിട്ടുന്നത്. രാജ്കുമാറും പതിനാലു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് പിന്നീട് ഫലക്കിനെ നോക്കിയിരുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്.

ഫലക്കിന്റെ മാതാപിതാക്കളെ കണ്ടെത്തിയാല്‍ മാത്രമേ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരികയുള്ളു എന്ന് ദല്‍ഹി പോലീസ് അറിയിച്ചു. അതേ സമയം ഫലക്കിന്റെ  ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

തലച്ചോറിലും നെഞ്ചിലും ഇന്നലെ അണുബാധ ഉണ്ടായിട്ടുണ്ട്. യാതൊരു ചലനവും ഇതുവരെ കുട്ടിയുടെ ശരീരത്തിനുണ്ടായിട്ടില്ല. ഫലക് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്.
Malayalam News

Kerala News in English

Advertisement