എഡിറ്റര്‍
എഡിറ്റര്‍
ഷെവര്‍ലെ കാറില്‍ വന്ന് രാഷ്ട്രീയക്കാരുടെ വീടുകളില്‍ മാത്രം മോഷണം നടത്തുന്ന ‘മോഡേണ്‍ കൊച്ചുണ്ണി’ പിടിയില്‍
എഡിറ്റര്‍
Tuesday 22nd August 2017 7:44pm

ന്യൂദല്‍ഹി: രാഷ്ട്രീയനേതാക്കളുടെയും സിവില്‍ ഉദ്യോഗസ്ഥരുടെയും വീടുകളില്‍ മാത്രം മോഷണം നടത്തുന്ന യുവാവ് പിടിയില്‍. റിട്ടയേര്‍ഡ് ബാങ്ക് മാനേജരുടെ മകനായ സിദ്ധാര്‍ത്ഥ് മെഹറോത്രയാണ് ദല്‍ഹി പൊലീസിന്റെ പിടിയിലായത്.

രാഷ്ട്രീയ നേതാക്കള്‍ കൂടുതലായി താമസിക്കുന്ന വസന്ത് കുഞ്ച് വിഹാറാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സിദ്ധാര്‍ത്ഥിന്റെ തട്ടകം. മോഷണം കൊണ്ട് സമ്പാദിച്ച ഷെവര്‍ര്‍ലെ ക്രൂസ് കാറിലാണ് സിദ്ധാര്‍ത്ഥ് മോഷ്ടിക്കാനിറങ്ങുന്നത്. മുന്‍ എം.പിയുടെ വീട്ടിലടക്കം മോഷണം നടത്തിയ കേസിലെ പ്രതിയാണ് 27 കാരനായ സിദ്ധാര്‍ത്ഥ്.


Also Read: ‘ഞങ്ങളുടേത് ഒരു പാര്‍ട്ടി കുടുംബമാണ്; ചെറുപ്പം മുതലേ രാഷ്ട്രീയമറിഞ്ഞാണവള്‍ വളര്‍ന്നത്’; മൃദുലയുടെ ചരിത്ര വിജയത്തില്‍ അച്ഛന്‍ ഗോപിയ്ക്ക് പറയാനുള്ളത്


രാഷ്ട്രീയ നേതാക്കളുടെയും സിവില്‍ ഉദ്യോഗസ്ഥരുടെയും ബിസിനസ്‌കാരുടെയും വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കാറെന്ന് സിദ്ധാര്‍ത്ഥ് പൊലീസിനോട് പറഞ്ഞു. ഇതിനു മുമ്പ് ഒരു തവണ മാത്രമാണ് ഇയാളെ പൊലീസ് പിടികൂടിയിട്ടുള്ളത്.

ഫെബ്രുവരി മാസം മുതല്‍ ഇതുവരെ 18 ഓളം വീടുകളാണ് ഇയാള്‍ വാസന്ത് കുഞ്ച് വിഹാറില്‍ മാത്രം കൊള്ളയടിച്ചത്. ഇയാള്‍ക്കൊപ്പം രണ്ട് സഹായികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

Advertisement