ന്യൂദല്‍ഹി: ലഷ്‌കര്‍ ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ദല്‍ഹിയില്‍ പിടിയിലായി. ഇന്നു പുലര്‍ച്ചെ ദല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ദല്‍ഹിയില്‍ നിന്ന് ട്രെയിന്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്.

ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ചില വി.ഐ.പി.കളെ വധിക്കാനുളള പദ്ധതി ഒരുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഇന്ന് തീസ് ഹസാരി കോടതിയില്‍ ഹാജരാക്കും.

Subscribe Us:

ലഷ്‌കറിന്റെ ഉത്തരേന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് ഇവരെന്നും സൂചനയുണ്ട്. അടുത്തിടെ ഇസ്രയേല്‍ എംബസിക്ക് മുമ്പില്‍ നടന്ന സ്‌ഫോടനുവമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

Malayalam news

Kerala news in English