ന്യൂദല്‍ഹി: ഗവണ്‍മെന്റ് കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ പിടിച്ച് കെട്ടാന്‍ പാടുപെടുമ്പോള്‍ ലോകത്ത് ജീവിക്കാന്‍ ഏറ്റവും ചെലവുകുറഞ്ഞ അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ മുംബെയും ദല്‍ഹിയുമുള്‍പ്പെടുന്നുവെന്ന് സര്‍വ്വേഫലം. പട്ടികയില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബെയ് മൂന്നാം സ്ഥാനത്താണ്. രാഷ്ടീയ തലസ്ഥാമനായ ന്യൂഡല്‍ഹി അഞ്ചാമതും. രാജ്യാന്തര ഗവേഷക സ്ഥാവനമായ എക്കണോമിക്‌സ്റ്റ് ഇന്റലിജന്‍സ് നടത്തിയ ആഗോള സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഭക്ഷണം, യാത്ര, പ്രാഥമിക ക്യത്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വരുന്ന ചിലവ് കണക്കാക്കി ലോകത്ത് ഏറ്റവുമധികം ചിലവ് വരുന്ന 134 രാജ്യങ്ങളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ മുംബെയ് 131 ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 132 ാം സ്ഥാനത്തായിരുന്നു. ന്യൂദല്‍ഹി കഴിഞ്ഞ വര്‍ഷത്തെ 129 ാം സ്ഥാനത്ത് തന്നെയാണ്.

Subscribe Us:

പട്ടികയില്‍ മുംബൈയുടെ താഴെ വരുന്ന രണ്ടേരണ്ട് നഗരങ്ങള്‍ ടുണീഷ്യയും കറാച്ചിയും മാത്രമാണ്.
അതേസമയം സര്‍വ്വേപ്രകാരം ലോകത്ത് ജീവിക്കാന്‍ ഏറ്റവും ചെലവ് കൂടിയ നഗരം ജപ്പാനിലെ ടോക്കിയോയാണ് . നോര്‍വെയിലെ ഓള്‍സോ, ജപ്പാനിലെത്തന്നെ ഒസാക്കോ, ഫ്രാന്‍സിലെ പാരീസ്, സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ച് എന്നിവയാണീ ഗണത്തില്‍പ്പെടുന്ന മറ്റ് നഗരങ്ങള്‍.