ന്യൂദല്‍ഹി: മുംബൈക്കും ദല്‍ഹിക്കുമിടയിലെ വിമാനനിരക്കുകള്‍ കുത്തനെകൂട്ടി. ഉല്‍സവ സീസണ്‍ കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇക്കോണമി ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവയുടെ നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്.

13,000 രൂപയുണ്ടായിരുന്ന ദല്‍ഹി മുംബൈ വിമാനടിക്കറ്റിന് ഇപ്പോള്‍ 20,000 രൂപയിലധികം ഈടാക്കുന്നുണ്ട്. യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് ആഭ്യന്തരസര്‍വ്വീസുകളുടെ എണ്ണം കൂട്ടണമെന്നും വിമാനകമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.