ന്യൂദല്‍ഹി: ദല്‍ഹിയില്‍ സമരം നടത്തുന്ന നഴ്‌സുമാരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് ആശുപത്രിയില്‍ ജോലിക്കെത്തിക്കാന്‍ ശ്രമം. ദല്‍ഹി മെട്രോ ആശുപത്രിയിലെ ജീവനക്കാരെയാണ് ഇന്നലെ രാത്രി ഇവര്‍ താമസിക്കുന്ന ഹോസ്റ്റലിലെത്തി ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും വനിതാ പോലീസുമെത്തിയായിരുന്നു ഭീഷണി.

അടിയന്തിരമായി ഐ സി യുവിലും മറ്റ് വാര്‍ഡുകളിലമുള്ള നഴ്‌സുമാര്‍ ജോലിക്കെത്തണമെന്നും അല്ലാത്തപക്ഷം രോഗി മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ നഴ്‌സുമാര്‍ ഭീഷണിക്ക് വഴങ്ങിയില്ല. തുടര്‍ന്ന് സംഘം തിരിച്ച പോവുകയായിരുന്നു. ഇതു സംബന്ധിച്ച് നഴ്‌സുമാര്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഇന്നലെ സമരത്തിലുള്ള നഴ്‌സുമാരെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു. ദല്‍ഹിയിലെ മെട്രോമാനേജ്‌മെന്റിന്റെ കീഴിലുള്ള ഏഴ് ആശുപത്രികളിലെ നഴ്‌സുമാരാണ് അനിശ്ചിതകാല സമരത്തില്‍ പ്രവേശത്. ശമ്പളവര്‍ധന അനുവദിക്കുക, ജോലി സമയം ക്ലിപ്തപ്പെടുത്തുക തുടങ്ങിയ ആവശ്യ്ങ്ങളുന്നയിച്ചാണ് സമരം.

എന്നാല്‍ സമരക്കാരുടെ ആവശ്യം അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍