ന്യൂദല്‍ഹി: ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നോയിഡയിലെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ സമരം നടത്തിയ മലയാളി നഴ്‌സുമാര്‍ക്കു നേരെ ആക്രമണം. മൂന്നു പേര്‍ക്കു പരുക്കേറ്റു.

അനീഷ്, ആന്‍സി, പ്രിന്‍സി എന്നിവര്‍ക്കാണു പരിക്കേറ്റത്. മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി തിരിച്ചു വരുമ്പോഴാണ് ഇവര്‍ക്ക് നേരെ സെക്യൂരിറ്റി ജീവനക്കാരുടെ ആക്രമണമുണ്ടായത്.

അതേസമയം, അടിസ്ഥാന ശമ്പള വര്‍ധന ആവശ്യപ്പെട്ട് ദല്‍ഹിയിലെയും നോയിഡയിലെയും മെട്രോ ഗ്രൂപ്പ് ആശുപത്രികളിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ വീണ്ടും സമരം തുടങ്ങി.