എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍
എഡിറ്റര്‍
Wednesday 31st May 2017 9:41am

ന്യൂദല്‍ഹി: ദല്‍ഹി ഐ.ഐ.ടിയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 27 കാരിയായ മഞ്ജുള ദേവകിനെയാണ് മരിച്ചതായി കണ്ടെത്തിയത്. ക്യാമ്പസിലെ നളന്ദാ അപ്പാര്‍ട്ട്‌മെന്റ്‌സിലായിരുന്നു മഞ്ജുള താമസിച്ചിരുന്നത്. അതേസമയം ആത്മഹത്യയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

‘രാവിലെ ഏഴേ മുക്കാലോടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വരുന്നത്. അവിടെയത്തിയപ്പോള്‍ നളന്ദാ അപ്പാര്‍ട്ട്‌മെന്റിലെ 413 നമ്പര്‍ മുറിയില്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. അന്വേഷണം നടത്തി വരികയാണ്.’ ദല്‍ഹി സൗത്ത് അഡീഷണല്‍ ഡി.സി.പി ചിന്മോയ് ബിഷ്വാല്‍ പറയുന്നു.


ബംഗ്ലാദേശിനെതിരെ രോഹിതും രഹാനെയും ഇറങ്ങിയത് ചിപ്പ് പിടിപ്പിച്ച ബാറ്റുമായി; കാരണം ഇതാണ്, വീഡിയോ കാണാം


പി.എച്ച്.ജി തിസീസ് പൂര്‍ത്തിയാകാനിരിക്കെയാണ് യുവതി ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ മാസം ദല്‍ഹി ഐ.ഐ.ടിയിലെ മറ്റൊരു പെണ്‍കുട്ടി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Advertisement