ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. 26ഉം 56ഉം പ്രായം തോന്നുന്ന രണ്ടുപേരുടെ രേഖാ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. മരിച്ചവര്‍ക്കിടയിലോ, പരിക്കേറ്റവര്‍ക്കിടയിലോ സ്‌ഫോടകവസ്തു വച്ചയാളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇന്ന് രാവിലെ 10.17ന് നടന്ന സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 76 ആളുകള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.