Categories

ബലാത്സംഗ സമയത്ത് എതിര്‍പ്പറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമല്ലെന്ന് ദല്‍ഹി ഹൈക്കോടതി


ന്യൂദല്‍ഹി: അമേരിക്കന്‍ ഗവേഷക വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന്‍ മൊഹമ്മദ് ഫാറൂഖിയെ കുറ്റവിമുക്തനാക്കി ദല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ബലാത്സംഗ സമയത്ത് ആക്രമിയോട് വ്യക്തതയോടെ എതിര്‍പ്പ് അറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമാകില്ലെന്ന പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.


Also Read: ഇവരാണ് മികച്ച ‘ഡെത്ത് ഓവര്‍’ ബൗളര്‍മാര്‍; ഇന്ത്യന്‍ ഹീറോമാരെ വെളിപ്പെടുത്തി സ്മിത്ത്


ദല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചിരുന്ന ഫാറൂഖിയെ ഇന്നായിരുന്നു ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയായിരുന്നു കോടതി നടപടി. താന്‍ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇരുവരും അയച്ച സന്ദേശങ്ങള്‍ ഹാജരാക്കിയാണ് ഫറൂഖി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

കേസില്‍ സംശയത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കി ഫറൂഖിയെ വെറുതേ വിട്ട കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ബലാത്സംഗത്തിനോ മാനഭംഗത്തിനോ ശ്രമിക്കുന്നവരോട് ലൈംഗിക ബന്ധത്തിന് സമ്മതമില്ലെന്ന് വ്യക്തതയോടെ പറഞ്ഞാല്‍ മാത്രമേ അത് ബലാത്സംഗം ആവുകയുള്ളൂവെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

അല്ലാത്ത പക്ഷം അതിനെ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലെ പെടുത്താന്‍ കഴിയൂവെന്നും കോടതി പറഞ്ഞിരുന്നു. പരസ്പരം പരിജയമുള്ളവരും വിദ്യാഭ്യാസമുള്ളവരും ആണെങ്കില്‍ ‘ഇര’ ദുര്‍ബലമായ രീതിയില്‍ എതിര്‍പ്പ് അറിയിച്ചാല്‍ പോരെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.


Dont Miss:  ടീസറ്റ സെതല്‍വാദിനെ വാരാണസിയില്‍ അന്യായമായി അറസ്റ്റ് ചെയ്തു


വിസമ്മതം അറിയിക്കാന്‍ കഴിയാത്ത (മദ്യലഹരിയില്‍ പോലുള്ള) സാഹചര്യത്തിലാണ് ഇരയെങ്കില്‍ ആ സമയത്ത നല്‍കുന്ന സമ്മതം സമ്മതമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കോടതി ഉത്തരവ് പുറത്ത് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് കോടതി പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നത്. പ്രതികള്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമൊരുക്കലാവും ഈ നിരീക്ഷണമെന്നാണ് വിമര്‍ശനമുയരുന്നത്.

No automatic alt text available.

Image may contain: text

Image may contain: text

Tagged with: