എഡിറ്റര്‍
എഡിറ്റര്‍
‘ദയ അര്‍ഹിക്കുന്നില്ല’; ഹണിപ്രീതിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി
എഡിറ്റര്‍
Tuesday 26th September 2017 9:47pm


ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരസച്ചാ സൗധാന്‍ തലവന്‍ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിങ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. ഹണിപ്രീത് ദയ അര്‍ഹിക്കുന്നില്ലെന്നും അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.


Also Read: പെണ്‍കുട്ടികളുടെ മാറ് മറക്കാതെ ക്ഷേത്രാചാരം; ദുരാചാരം നിര്‍ത്താന്‍ കലക്ടറുടെ ഉത്തരവ്; വീഡിയോ


കഴിഞ്ഞ ദിവസമായിരുന്നു ദല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ മുഖേന ഹണിപ്രീത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി പരിഗണിച്ച ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ഗിത മിത്തല്‍ അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കുകയും ജാമ്യം നല്‍കാനാവില്ലെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിക്കുകയായിരുന്നു.

ഹണിപ്രീതിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.


Dont Miss: ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുവെങ്കില്‍ രേഷ്മ അന്ന രാജിനോട് മമ്മൂട്ടി മാപ്പുപറയണം: വി.ടി ബല്‍റാം


ഗുര്‍മീതിന്റെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്തതിനെത്തുടര്‍ന്നാണ് ഹണിപ്രീത് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്.അക്രമസംഭവങ്ങളില്‍ പ്രതിചേര്‍ത്ത ഹണിപ്രീതിനായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹമീപ്രീത് കോടതിയെ സമീപിച്ചിരുന്നത്.

ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധി വന്നതിനു പിന്നാലെ അനുയായികള്‍ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കലാപം അഴിച്ചുവിടുകയായിരുന്നു. അക്രമസംഭവങ്ങളില്‍ 40 പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Advertisement