എഡിറ്റര്‍
എഡിറ്റര്‍
സിഖ് വിരുദ്ധ കലാപം പുനര്‍ വിചാരണ ചെയ്യണമെന്ന് ദല്‍ഹി ഹൈക്കോടതി
എഡിറ്റര്‍
Wednesday 29th March 2017 10:05pm

 

ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപം പുനര്‍ വിചാരണ ചെയ്യണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവ്. കലാപവുമായി ബന്ധപ്പെട്ട അഞ്ചു കോസുകളില്‍ പനര്‍ വിചാരണ വേണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പുന്‍ വിചാരണ നേരിടാന്‍ എന്താണ് വിമുഖത കാണിക്കുന്നതെന്ന് ചോദിച്ച് കുറ്റാരോപിതര്‍ക്ക കോടതി കാരണം കാണിക്കല്‍ നോട്ടീസും അയച്ചു.


Also read നേരത്തെ കോണ്‍ഗ്രസ് നേതാവും കേസില്‍ കുറ്റരോപിക്കപ്പെട്ട വ്യക്തിമായിരുന്ന സജ്ജന്‍ കുമാറിനെ സി.ബി.ഐ കേസില്‍ നിന്നൊഴിവാക്കിയതിനെയും കോടതി ചോദ്യം ചെയ്തിരുന്നു.


‘വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കൂ സിംഗപൂരിലേക്ക് പറക്കാന്‍ തയ്യാറെടുക്കു’; ശൗചാലയ നിര്‍മ്മാണത്തിന് വ്യത്യസ്ത പദ്ധതിയുമായി ജില്ലാഭരണകൂടം

സാക്ഷികളുടെ മൊഴികളോ പരാതിക്കാരുടെ മൊഴികളോ വേണ്ട രീതിയില്‍ പരിഗണിച്ചായിരുന്നില്ല വിചാരണ നടന്നതെന്നും കേസ് തീര്‍ക്കുന്നതില്‍ വിചാരണ കോടതി ധൃതി കാട്ടിയെന്നും നിരീക്ഷിച്ചാണ് ബെഞ്ച് കേസില്‍ വീണ്ടും വിചാരണ ആവശ്യമാണെന്ന അഭിപ്രായത്തില്‍ എത്തുചേരുന്നത്.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെടുര്‍ന്നായിരുന്നു സിഖ് വംശജര്‍ക്കെതിരെ കലാപം പൊട്ടിപുറപ്പെട്ടത്. വിഷയം അന്വേഷിച്ച് പരാതിക്കാരനെ കോടതിയില്‍ ഏപ്രില്‍ 20നകം ഹാജരാക്കാനും ദല്‍ഹി പോലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisement