ന്യൂദല്‍ഹി: 28 ന് നടക്കുന്ന ഹോക്കി ഇന്ത്യയുടെ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കേന്ദ്രസര്‍ക്കാറിന് ദല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം. സ്വകാര്യ കായികസംഘടനയായ ഹോക്കി ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചയാളെ പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മാത്രമാണ് അംഗീകൃത സംഘടനയെന്നും ഇക്കാര്യം രാജ്യത്തെ എല്ലാ കായികസംഘടനകളെയും അറിയിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു. നേരത്തെ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെയും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെയും അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേയ് 21 ന് കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചിരുന്നു.