Administrator
Administrator
ദല്‍ഹി-ഹൗറ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു
Administrator
Tuesday 12th July 2011 2:00pm

ലക്‌നോ: കാണ്‍പൂരിലെ മാള്‍വ സ്റ്റേഷനു സമീപം കല്‍ക്ക എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇതോടെ ദല്‍ഹി -ഹൗറ റൂട്ടിലോടുന്ന എല്ലാ ട്രെയിനുകളും ഇന്നുണ്ടാവും.

രാവിലെ ഒമ്പതു മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് 27 ട്രെയിനുകള്‍ റദ്ദാക്കുകയും 60 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. കല്‍ക്ക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ 69 പേര്‍ മരിച്ചിരുന്നു.

Advertisement