ന്യൂദല്‍ഹി: ബീഫ് കൈവശം വച്ചെന്നാരോപിച്ച് ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പതിനാറുകാരന്‍ ജുനൈദിനെ കൊലപ്പെടുത്തിയതില്‍ നാലുപേര്‍ അറസ്റ്റില്‍. അക്രമത്തിനു നേതൃത്വം നല്‍കിയ ദല്‍ഹി സര്‍ക്കാര്‍ ജീവനക്കാരനായ അന്‍പതുകാരന്‍ ഉള്‍പ്പെടെ നാലു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.


Also read ‘ഈ ഭീകരത എന്റെ പേരിലല്ല’; രാജ്യത്തെ മുസ്‌ലിം വേട്ടയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ഇന്ത്യ; #NotInMyName പ്രതിഷേധം തിരുവനന്തപുരത്തും കൊച്ചിയിലും


ദല്‍ഹി ജയില്‍ ബോര്‍ഡ് വകുപ്പില്‍ ഉദ്യോഗസ്ഥനായ വ്യക്തിയാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ മറ്റു മൂന്ന് പേരും 20 വയസിനടുത്ത് പ്രായമുള്ളവരാണ്.

ഈ മാസം 24ന് ദല്‍ഹിയിലെ സദര്‍ ബസാറില്‍നിന്ന് ഷോപ്പിങ്ങ് കഴിഞ്ഞ് ഹരിയാനയിലേക്ക് മടങ്ങവേ ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ചായിരുന്നു പതിനാറുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് കുത്തികൊന്നത്. കൊലപാതകം കഴിഞ്ഞ് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തില്‍ അറസ്റ്റ് നടക്കുന്നത്.


Dont miss ‘ആരോഗ്യമാണ് മുഖ്യം, പ്രഥമ പരിഗണന കന്നുകാലിക്കും’; ഒഡീഷയില്‍ കന്നുകാലികള്‍ക്കിനി രക്ത ബാങ്കും


കേസില്‍ അറസ്റ്റിലായവരെല്ലാം ഖാംബി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. മറ്റുള്ളവരെ ആക്രമണത്തിലേക്ക് പ്രേരിപ്പിച്ചത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്. നാല് പേര്‍ക്ക് നേരെയും കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.