എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി നിവാസികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ 52 പ്രധാന സര്‍ജറികള്‍ സൗജന്യമാക്കി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍
എഡിറ്റര്‍
Monday 10th July 2017 8:12am

ന്യൂദല്‍ഹി: ദല്‍ഹി സ്വദേശികള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാപദ്ധതിക്ക് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ശനിയാഴ്ച തുടക്കമിട്ടു. പുതിയ പദ്ധതി പ്രകാരം ദല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ 52 പ്രധാന സര്‍ജറികള്‍ സൗജന്യമായി ചെയ്തു നല്‍കും.

52 സര്‍ജറികളില്‍ ഹാര്‍ട്ട് ബൈപ്പാസ്, 17 തരം വൃക്ക സര്‍ജറികള്‍ തുടങ്ങിയവ ഉള്‍പ്പെടും. ഗുര്‍ഗൗണ്‍, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നും രോഗികള്‍ക്ക് ഈ സേവനം ലഭ്യമാകും.

വരുമാനഭേദമന്യേ എല്ലാ രോഗികളെയും ലക്ഷ്യമിട്ടാണ് പദ്ധതിയെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്ക് 30 ദിവസങ്ങള്‍ക്കുശേഷം ഡേറ്റ് ലഭിച്ചവര്‍ക്കാണ് ഈ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ കഴിയുക.


Must Read: ‘ലൗ ജിഹാദ് ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല; റിട്ടയര്‍മെന്റിന് മുമ്പ് എന്തായിരുന്നു സെന്‍കുമാര്‍ ചെയ്തിരുന്നത്’; സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് എം.എന്‍ കാരശ്ശേരി


‘വരുമാനഭേദമന്യേ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള ഒരു വഴിയാണിത്. ആരോഗ്യ മേഖലകളിലെ സേവനങ്ങള്‍ വളരെ ചിലവേറിയതാണ്. അതുകൊണ്ടുതന്നെ രോഗിയുടെആരോഗ്യത്തേക്കാള്‍ കുടുംബത്തെ വിഷമിപ്പിക്കുന്നത് ചികിത്സയ്ക്കുള്ള പണം എവിടെ നിന്നു ലഭിക്കുമെന്ന ചിന്തയാണ്. രോഗികള്‍ക്ക് സൗജന്യമായി ഏറ്റവും നല്ല ചികിത്സ ലഭിക്കുമെന്ന് ദല്‍ഹി സര്‍ക്കാര്‍ ഉറപ്പുനല്‍കുകയാണ്. അതുകൊണ്ട് ഈ ആശങ്കപ്പെടേണ്ടതില്ല.’ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ഈ സേവനം ലഭ്യമാകുന്നതിന് ആധാര്‍ കാര്‍ഡിനു പുറമേ വോട്ടര്‍ ഐഡിയോ ഡ്രൈവിങ് ലൈസന്‍സോ അഡ്രസ് പ്രൂഫായി നല്‍കണം.

Advertisement