എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി പെണ്‍കുട്ടിക്ക് അവസാനപരീക്ഷയില്‍ മികച്ചവിജയം
എഡിറ്റര്‍
Thursday 24th January 2013 2:38pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കെല്ലപ്പെട്ട പെണ്‍കുട്ടിക്ക് അവസാനം എഴുതിയിയ പരീക്ഷയില്‍ ഉന്നത വിജയം.

Ads By Google

ഫിസിയോ തെറാപ്പി കോഴ്‌സിനു പഠിച്ചിരുന്ന വിദ്യാര്‍ഥിനി 72.7 ശതമാനം മാര്‍ക്കാണു നാലാം വര്‍ഷ പരീക്ഷയില്‍ സ്‌കോര്‍ ചെയ്തത്. 1100 മാര്‍ക്കില്‍ 800 മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ അവള്‍ക്കു കഴിഞ്ഞെന്ന് ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ഡയറക്ടര്‍ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹേമവതി നന്ദന്‍ ബഹുഗുണ ഖര്‍ഘ്‌വാള്‍ യൂണിവേഴ്‌സിറ്റി പരീക്ഷയിലാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഉന്നത വിജയം നേടിയത്.

എല്ലാ വിഷയങ്ങള്‍ക്കും തന്നെ മികച്ച പ്രകടനമാണ് പെണ്‍കുട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. ഈ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ശരാശരി 55-65% ആണെന്നിരിക്കെ 73% മാര്‍ക്ക് വളരെ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരീക്ഷയ്ക്കു ശേഷമുള്ള ഇന്റേണ്‍ഷിപ്പിനായി ദല്‍ഹിയില്‍ എത്തിയ വേളയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നതും പിന്നീട് സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ മരിക്കുന്നതും.

പെണ്‍കുട്ടിയുടെ കൊലപാതകം സംബന്ധിച്ച വിചാരണ ഇന്നു അതിവേഗ കോടതിയില്‍ ആരംഭിക്കും. മകളുടെ വിജയം സന്തോഷം തരുന്നുണ്ടെങ്കിലും അത് കാണാന്‍ അവള്‍ കൂടെയില്ലല്ലോയെന്ന് ആലോചിക്കുമ്പോഴാണ് ദു:ഖമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

Advertisement