എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടബലാത്സംഗം: പ്രതിയെ ശിക്ഷിക്കണമെന്ന് മാതാവ്
എഡിറ്റര്‍
Tuesday 15th January 2013 9:44am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രതിക്കെതിരെ മാതാവ് രംഗത്ത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ മാതാവാണ് മകനെ ശക്ഷിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

Ads By Google

കേസിലെ ആറാം പ്രതിയാണ് ഇയാള്‍. അഞ്ച് വര്‍ഷം മുമ്പ് നാട് വിട്ടുപോയ പ്രതി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിന്റെ നടുക്കം ഇതുവരെ ഇയാളുടെ ബന്ധുക്കളെ വിട്ടുമാറിയിട്ടില്ല. ഉത്തര്‍പ്രദേശ് സ്വദേശിയാണ് പ്രതി.

ആറ് മക്കളില്‍ ഏറ്റവും മൂത്തയാളായ പ്രതി 11 വയസ്സുള്ളപ്പോഴാണ് നാടുവിട്ട് പോകുന്നത്. അമ്മാവനൊപ്പം ജോലി അന്വേഷിച്ചാണ് ഇയാള്‍ ദല്‍ഹിയിലെത്തിയത്. ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രതിയുടെ മാതാവ് ആവശ്യപ്പെടുന്നത്.

ബസ്സില്‍ ക്ലീനറുടേയും കണ്ടക്ടറുടേയും ജോലി ചെയ്ത് വരികയായിരുന്ന ഇയാള്‍ക്ക് സ്ഥിരമായ ജോലി ഉണ്ടായിരുന്നില്ല. 17 കാരനായ പ്രതിയെ ജുവനൈല്‍ ജസ്റ്റിസിന്റെ കീഴിലാണ് ഇപ്പോഴുള്ളത്.

പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി ബലാത്സംഗം ചെയ്തത് ഇയാളാണെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നപ്പോഴും ഇയാള്‍ ബലാത്സംഗം ചെയ്തിരുന്നു.

Advertisement