എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടബലാത്സംഗം: വിചാരണ 21 മുതല്‍
എഡിറ്റര്‍
Thursday 17th January 2013 5:04pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പെണ്‍കുട്ടി ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ അതിവേഗ കോടതിയിലെക്ക് മാറ്റി. ജനുവരി 21 മുതല്‍ കേസിന്റെ വിചാരണ ആരംഭിക്കും.

Ads By Google

ദല്‍ഹി മെട്രോ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റിയത്.

കേസിന്റെ വിചാരണ ദല്‍ഹിയില്‍ നിന്നും മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റണമെന്ന് ഒന്നാം പ്രതി രാം സിങ് ആവശ്യപ്പെട്ടിരുന്നു.

തന്റെ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ് രാം സിങ്. കേസില്‍ പോലീസ് പക്ഷാപാതപരമായാണ് ഇടപെടുന്നതെന്നാണ് രാം സിങ്ങിന്റെ അഭിഭാഷകന്റെ ആരോപണം.

അതേസമയം, കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കാര്യത്തില്‍ ജനുവരി 28 ന് തീരുമാനമെടുത്തേക്കും.
ഉത്തരാഖണ്ഡ് സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് ദല്‍ഹിയിലെ വസന്ത് വിഹാര്‍ മേഖലയില്‍ കഴിഞ്ഞ മാസം അര്‍ധരാത്രിക്കുശേഷം ആക്രമണത്തിനിരയായത്.

ദല്‍ഹിയിലെ മുനിര്‍കയില്‍ നിന്ന് പാലം വരെ പോകുന്ന ബസില്‍ രാത്രി 9.45ഓടെയാണ് പെണ്‍കുട്ടിയും സുഹൃത്തും കയറിയത്. യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ഒരു സംഘം ശല്യം ചെയ്തതിനെ സുഹൃത്ത് എതിര്‍ത്തപ്പോള്‍ ഇരുവരെയും സംഘം ആക്രമിക്കുകയായിരുന്നു.

അക്രമത്തിനിരയായ പെണ്‍കുട്ടിയെ ആദ്യം ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും പിന്നീട് സിങ്കപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അണുബാധ മൂലം പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു.

Advertisement