എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടബലാല്‍സംഗം: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
എഡിറ്റര്‍
Thursday 13th March 2014 11:00am

delhi-gang-rape-convicts

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ദല്‍ഹി ഹൈക്കോടതി ശരിവെച്ചു. 2013 സെപ്റ്റംബറിലെ കീഴ് കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തളളിക്കൊണ്ടാണ് വിധി.

മുകേഷ സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്.

രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് പ്രതികളുടെ വധശിക്ഷ ശരിവെച്ചുകൊണ്ട് കോടതി പറഞ്ഞു. കേസിലെ നാല് പ്രതികളെയും ഹൈകോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇവരെ തെറ്റായി കേസില്‍ ഉള്‍പെടുത്തുകയായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. കേസിലെ അഞ്ചാം പ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാം സിങ്ങിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയിരുന്നു.

ആറാംപ്രതിക്ക് സംഭവം നടക്കുന്ന സമയത്ത് പതിനെട്ടു വയസ്സു പൂര്‍ത്തിയായില്ല എന്ന കാരണത്താല്‍ ജുവനൈല്‍ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു ഓടുന്ന ബസില്‍ വെച്ച് 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിനിരയായത്. അതീവ ഗുരുതര നിലയില്‍ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് സിംഗപ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു.

Advertisement