എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും ദല്‍ഹി; സിക്കിമില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ 22കാരി കൂട്ടബലാത്സംഗത്തിനിരയായി
എഡിറ്റര്‍
Monday 15th May 2017 9:26am

 

ന്യുദല്‍ഹി: രാജ്യത്തതസ്ഥാനത്ത് ഓടിക്കെണ്ടിരിക്കുന്ന വാഹനത്തില്‍ വീണ്ടും ലൈംഗിക ആക്രമണം. നിര്‍ഭയ കേസ് കുറ്റവാളികളുടെ വധശിക്ഷ ശരി വെച്ചതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പീഡന വാര്‍ത്ത പുറത്ത വരുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ റാത്തോക്കിലും യുവതി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.


Also read ആര്‍.എസ്.എസുകാര്‍ അടിച്ച് തകര്‍ത്ത ആശുപത്രിയും ആംബുലന്‍സും ട്വിറ്ററില്‍ എത്തിയപ്പോള്‍ സി.പി.ഐ.എം ഭീകരത; വ്യാജ പ്രചരണവുമായ് ബി.ജെ.പി നേതാക്കള്‍


സിക്കിം സ്വദേശിനിയായ 22 കാരിയാണ് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായത്. ദല്‍ഹിയില്‍ നിന്ന് കൊണാട് പ്ലേസിലെ സെക്ടര്‍-17 ലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി രണ്ട് മണിയോടെയാണ് സംഭവം.

കാറിലെത്തിയ മൂന്നംഗ സംഘം യുവതിയെ വാഹനത്തില്‍ വലിച്ച കയറ്റിയ ശേഷം വാഹനം ഓടിച്ച് പോവുകയായിരുന്നു. പീഡനത്തിന ശേഷം 20 കിലോ മീറ്റര്‍ അകലെയുള്ള നജഫ്ദഢില്‍ ഉപേക്ഷിക്കുകയായിരുന്നു.


Dont miss ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ ബാങ്കില്‍ നിന്ന് പുറത്താക്കി 


വഴിയരികില്‍ കിടന്ന യുവതിയെ കണ്ടവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisement