എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടബലാത്സംഗം: സാക്ഷികളെ ഇന്ന് പ്രതിഭാഗം വിസ്തരിക്കും
എഡിറ്റര്‍
Wednesday 6th February 2013 8:11am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച കേസില്‍ സാകേതിലെ അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങി.

Ads By Google

കൂട്ടബലാത്സംഗക്കേസില്‍ ശനിയാഴ്ച അഞ്ച് പ്രതികള്‍ക്കെതിരെ അതിവേഗ കോടതി കുറ്റം ചുമത്തിയിരുന്നു. ആറാം പ്രതിയായ കൗമാരക്കാരന്റെ കാര്യത്തില്‍ ജുവനൈല്‍ കോടതി തീരുമാനമെടുക്കും.

അന്ന് ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ സുഹൃത്ത് ഇന്നലെ കോടതിയില്‍ മൊഴി നല്‍കി. ഇരുവരും ആക്രമിക്കപ്പെട്ടതായി കരുതുന്ന വെള്ള ബസ്സ് കോടതി വളപ്പില്‍ ഹാജരാക്കിയിരുന്നു.

ഇത് യുവാവ് തിരിച്ചറിയുകയും കോടതിക്കു മുമ്പാകെ സ്ഥിരീകരിക്കുകയും ചെയ്തു. അച്ഛന്റെ സഹായത്തോടെ വീല്‍ ചെയറിലാണ് യുവാവ് കോടതി മുറിയിലെത്തിയത്.

നിയമപരമായ കാരണങ്ങളാല്‍ ഇരുപത്തിയെട്ടുകാരനായ സുഹൃത്തിന്റെ പേര് മാധ്യമങ്ങള്‍ക്കു വെളിപ്പെടുത്താനാവില്ല. ഇദ്ദേഹം പ്രതികള്‍ക്കെതിരെ കോടതിക്ക് മുമ്പാകെ മൊഴി നല്‍കുകയും ചെയ്തു.

ഇതിന്റെ എതിര്‍വിസ്താരം ഇന്ന നടക്കും. വിചാരണയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങേളാട് പങ്കുവെക്കരുതെന്ന് നിര്‍ദേശമുണ്ട്.

ബസ് െ്രെഡവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് സിങ് എന്നിവരാണ് കേസിലെ പ്രതികള്‍. ആറാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

Advertisement