എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടമാനഭംഗം: കൗമാരകുറ്റവാളിയെ പുനര്‍വിചാരണ ചെയ്യാന്‍ നിയമം അനുശാസിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 7th January 2014 7:47am

gang-rape

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനംഭംഗക്കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ശിക്ഷിച്ച കൗമാരക്കാരനെ വീണ്ടും അതേ കുറ്റത്തിന് വിചാരണ ചെയ്യാന്‍ നിയമം അനുശാസിക്കുന്നില്ലെന്ന് സുപ്രീംകോടതിയോട് കേന്ദ്രം.

കൗമാരക്കാരനായ പ്രതിയെ വീണ്ടും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഈ പ്രസ്താവന.വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് നിലപാട് കോടതിയെ അറിയിച്ചത്.

ഭരണഘടനയുടെ 20ാം അനുഛേദവും ക്രമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 300 ഉം പ്രകാരം ഒരു കുറ്റത്തിന് രണ്ടുതവണ വിചാരണ പാടില്ലെന്നും മന്ത്രാലായം അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2000 പ്രകാരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്അന്തിമ വിധി പറഞ്ഞ കേസ് ആണിത്.

ജസ്റ്റിസ് ബി.എസ് ചൗഹന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേട്ടത്. കൗമാര കുറ്റവാളിയുടെ പുനര്‍ വിചാരണ ആവശ്യപ്പെട്ട് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജിയും കോടതി ഇതോടൊപ്പം പരിഗണിച്ചിരുന്നു.

Advertisement