എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടബലാത്സംഗകേസ് പ്രതിയെ സന്നദ്ധ സംഘടനയ്ക്ക് കൈമാറി
എഡിറ്റര്‍
Sunday 20th December 2015 6:33pm

Delhi-Rape-protestന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയച്ചു. എന്നാല്‍ ഇയാളെ ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി. ഡിസംബര്‍ 9ന് തന്നെ ഇയാളെ സന്നദ്ധ സംഘടനയ്ക്ക് കൈമാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ഏത് സന്നദ്ധ സംഘടനയ്ക്കാണ് പ്രതിയെ കൈമാറിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല.

ഇനിമുതല്‍ ഈ സംഘടനയുടെ നിരീക്ഷണത്തിലായിരിക്കും പ്രതിയുടെ ഒരോ ചലനങ്ങളും. പ്രതിയുടെ മാനസിക നിലയിലുണ്ടാകുന്ന മാറ്റങ്ങളും മറ്റും ഈ സംഘടന നിരീക്ഷിക്കും. പ്രതിയെ വിട്ടയച്ചതിനെതിരെ വനിതാകമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അവധിക്കാല ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.തിങ്കളാഴ്ച മൂന്നാമത്തെ കേസായാണ് ‘നിര്‍ഭയ’കേസ് പരിഗണിക്കുക.

അതേസമയം പ്രതിയെ വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകായാണ്. പീഢനത്തിനിരയായ ജ്യോതിസിങ്ങിന്റെ മാതാപിതാക്കളെ മുന്‍നിര്‍ത്തി ഇന്ത്യാഗേറ്റിന് സമീപം കോടതി വിധിക്കെതിരെ പ്രതിഷേധം തുടരുകയാണ്. പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും കുറ്റവാളിക്കാണ് അത് ലഭിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.  പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് പെണ്‍കുട്ടിയെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചതെന്ന വെളിപ്പെടുത്തലുണ്ടായിരുന്നു. മറ്റുള്ളവരെ പോലെ ഇയാള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Advertisement