ന്യൂദല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ ഉത്തര്‍പേരദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയില്‍ ഗതാഗതം പൂര്‍ണമായി താറുമാറായി. ഉത്തര്‍ പ്രദേശില്‍ ട്രെയറോഡ് ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ പലതും നിര്‍ത്തിവെച്ചിരിക്കയാണ്. വിമാനങ്ങളുടെ 23 അഭ്യന്തര സര്‍വ്വീസുകളും ഏഴ് അന്താരാഷ്ട്ര സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. ആറ് ഡിഗ്രി സെല്‍ഷ്യസാണ് ദല്‍ഹിയിലെ താപ നില. തലസ്ഥാനം തണുത്തു മരവിച്ച സ്ഥിതിയാണ്.

റണ്‍വെയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ച വ്യക്തമല്ല. ദല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ പലതും വഴിതിരിച്ച് വിട്ടിട്ടുണ്ട്. മുംബൈ, അഹമ്മദാബാദ്, ജയ്പൂര്‍ വഴിയാണ് അവ പോകുന്നത്. ഹരിയാനയിലേക്കും മഞ്ഞ് വ്യാപിക്കുന്നുണ്ട്.

ഉത്തര്‍ പ്രദേശിലെ ഇറ്റാവായിലാണ് തീവണ്ടി കൂട്ടിയിടിച്ചത്. ലിഛവി എക്‌സ്പ്രസ് ട്രെയിനും മഗധ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ലഛവി എക്‌സ്പ്രസിന്റെ എഞ്ചിന്‍ െ്രെഡവറാണ് മരിച്ചത്.