ന്യൂദല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയിലെ ഗതാഗത സംവീധാനം താറുമാറായി. ഇന്നലെ രാത്രി മുതല്‍ 18 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. 10 രാജ്യാന്തര വിമാനങ്ങള്‍ അടക്കം 80ഓളം വിമാനങ്ങള്‍ വൈകിയാണു സര്‍വീസ് നടത്തുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മൂടല്‍ മഞ്ഞു കനത്തു തുടങ്ങിയത്. രാത്രി റണ്‍വേയിലെ കാഴ്ചാ പരിധി 100 മീറ്ററായി കുറഞ്ഞു. ഇപ്പോള്‍ 150 മീറ്ററാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലെ കാഴ്ചാപരിധി. ദല്‍ഹിയിലെ ട്രെയിന്‍ സര്‍വീസിനെയും മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്. 15ഓളം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ദല്‍ഹിയിലെ റോഡ് ഗതാഗതവും തകരാറിലാണ്. കനത്ത മൂടല്‍മഞ്ഞിലാണ് പ്രധാന റോഡുകള്‍ . യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.