എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ ഗാന്ധിമാര്‍ക്കറ്റിന് സമീപം വന്‍ അഗ്നിബാധ
എഡിറ്റര്‍
Friday 22nd June 2012 10:58am

ന്യൂദല്‍ഹി : ദല്‍ഹിയിലെ ഗാന്ധിമാര്‍ക്കറ്റിന് സമീപമം വന്‍ അഗ്നിബാധ. ഗാന്ധി മാര്‍ക്കറ്റിന് സമീപമുള്ള  മസ്ജിദിനടുത്താണ് അഗ്നിബാധ ഉണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ്  തീപ്പിടുത്തമുണ്ടായത്‌.

സമീപമുള്ള ചേരി പ്രദേശങ്ങളിലേക്കും തീപടര്‍ന്നിട്ടുണ്ട്. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നൂറോളം വീടുകള്‍ കത്തിനശിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

വൈദ്യുതി ലൈന്‍ പൊട്ടി വീണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്ന്‌ തീപടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്.

ഇടുങ്ങിയ തെരുവായതിനാല്‍ ഫയര്‍ ഫോഴ്‌സിന് സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ കഴിയാത്തത് തീ ആളിപ്പടരാന്‍ കാരണമായി. സംഭവം അട്ടിമറിയാണോയെന്നും അന്വേഷിച്ചുവരികയാണ് .

Advertisement