ന്യൂദല്‍ഹി: കശ്മീരിനെക്കുറിച്ച് വിവാദപ്രസ്താവന നടത്തിയതിന്റെ പേരില്‍ സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരേ കേസെടുക്കണമെന്ന് ദില്ലി മെട്രോപൊളിറ്റന്‍ കോടതി നിര്‍ദേശിച്ചു.

കശ്മീര്‍ വിഷയത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് അരുന്ധതി റോയിക്കും സയദ് അലി ഷാ ഗിലാനിക്കുമെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നു.

ന്യൂദല്‍ഹിയില്‍ നടന്ന ഒരു സെമിനാറിനിടെയാണ് അരുന്ധതി റോയ് കശ്മീരിനെക്കുറിച്ച് വിവാദമായ പ്രസതാവന നടത്തിയത്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന വാദത്തെ റോയ് എതിര്‍ക്കുകയായിരുന്നു.

ചരിത്രരേഖകള്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന വാദത്തെ ഖണ്ഡിക്കുന്നതാണെന്നും സ്വാതന്ത്യത്തിനുശേഷം ദല്‍ഹി ‘അധികാര കോളനിവല്‍ക്കരണം’ നടത്തുകയാണെന്നുമായിരുന്നു റോയ് പറഞ്ഞത്.