എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി പിടിച്ചെടുത്തു, ആം ആദ്മിയുടെ അടുത്ത ലക്ഷ്യം ഹരിയാന: യോഗേന്ദ്ര യാദവ്
എഡിറ്റര്‍
Wednesday 1st January 2014 10:34am

yogendra-yadav

ന്യൂദല്‍ഹി: 15 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ ദല്‍ഹി പിടിച്ചെടുത്ത ##ആം ആദ്മി പാര്‍ട്ടി അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആം ആദ്മി നേതാവ് യോഗേന്ദ്ര നാഥ്.

ഹരിയാനയില്‍ വലിയ തോതില്‍ ക്യാമ്പയിനിങ് നടത്താനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. ഹരിയാനയില്‍ വന്‍ തോതിലാണ് ഭൂമി കയ്യേറ്റവും മറ്റ് അഴിമതികളും നടക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേരയാണ് യഥാര്‍ത്ഥത്തില്‍ ഹരിയാന ഭരിക്കുന്നതെന്ന് പറയേണ്ടി വരും.

ഹരിയാനയിലെ മിക്കവാറും ഭൂമിയും റോബര്‍ട്ട് വദേരയുടെ പേരിലാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.

ദല്‍ഹിയിലെ ജനങ്ങളില്‍ നിന്നും ലഭിച്ച അതേ പിന്തുണ തന്നെ ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുമെന്ന് വിശ്വാസമുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ നിന്നും മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടൊന്നുമില്ല.

ആര് മത്സരിക്കുമെന്നല്ല ആം ആദ്മി പാര്‍ട്ടി ആദ്യം നോക്കുന്നത്. റോബര്‍ട്ട് വദേരയുടെ ഭൂമി ഇടപാട് മാത്രമല്ല മറ്റ് പല അഴിമതികളും ഹരിയാനയിലും ഉത്തര്‍പ്രദേശിലുമായി നടക്കുന്നുണ്ട്.

ഇതിനെല്ലാം സാക്ഷികളായി നില്‍ക്കാന്‍ മാത്രമേ അവിടുത്തെ ആളുകള്‍ക്ക് കഴിയുന്നുള്ളൂ. പുതിയൊരു സര്‍ക്കാരിനെ കുറിച്ച് അവിടുത്തെ ജനങ്ങള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ആം ആദ്മിയുടെ പ്രവര്‍ത്തനം അവിടെ ആവശ്യമാണെന്ന് ജനങ്ങള്‍ക്കും തോന്നിയിട്ടുണ്ട്.

റോബര്‍ട്ട് വദേരയ്‌ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അശോക് ഖേംകയെപ്പോലുള്ളവരുടെ സേവനം ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ട്. സിവില്‍ സര്‍വീസിലെ മികച്ച ഒരു മാതൃകയാണ് അദ്ദേഹം. അദ്ദേഹം വൈകാതെ തന്നെ സമീപിക്കുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

Advertisement