Categories

ജയ്‌ഹോ ഇന്ത്യ, ജയ്‌ഹോ സിനിജോസ്, ജയ്‌ഹോ രഞ്ജിത്

ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ ചരിത്രം കുറിച്ചു. മലയാളികളുടെ കരുത്തില്‍ കുതിച്ച ഇന്ത്യ ഒരുസ്വര്‍ണവും നാലു വെങ്കലവുമുള്‍പ്പടെ അഞ്ചുമെഡലുകളാണ് കഴിഞ്ഞദിവസം ട്രാക്കില്‍ നിന്നും തൂത്തുവാരിയത്.

4*400 മീറ്ററില്‍ മലയാളിയായ സിനി ജോസ് ഉള്‍പ്പെടുന്ന വനിതാ റിലേ ടീം ആര്‍ത്തുവിളിച്ച ആരാധകരെ ആവേശത്തിലാക്കിയാണ് സ്വര്‍ണം നേടിയത്. മന്‍ദീപ് കൗര്‍, മന്‍ജിത് കൗര്‍, അശ്വിനി ചിന്നപ്പ എന്നിവരായിരുന്ന സ്വര്‍ണം നേടിയ റിലേടീമിലെ അംഗങ്ങള്‍. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം 32 ആയി. മെഡല്‍പട്ടികയില്‍ ഇന്ത്യ ആസ്‌ട്രേലിയക്കു പിറകില്‍ 89 മെഡലുകളോടെ രണ്ടാം സ്ഥാനത്താണ്.

പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരിയാണ് ഇന്ത്യക്കായി ട്രാക്കില്‍ നിന്നും മറ്റൊരു മെഡല് നേടിയത്. പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് രഞ്ജിത് ട്രിപ്പിള്‍ ജമ്പില്‍ വെങ്കലം നേടിയത്. മാഞ്ചസ്റ്റര്‍ ഗെയിംസില്‍ നേടിയ മെഡലിനേക്കാളും കൂടുതല്‍ മെഡല്‍ ഇന്ത്യ ഇതോടകംതന്നെ സ്വന്തമാക്കിക്കഴിഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.