ന്യൂദല്‍ഹി: ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. മൂന്നുമാസത്തിനുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
തിങ്കളാഴ്ച ന്യൂദല്‍ഹി ലക്ഷ്മി പാര്‍ക്കില്‍ കെട്ടിടം തകര്‍ന്നത് 66 പേര്‍ മരിച്ചിരുന്നു.
പഴയ കെട്ടിടമാണ് തകര്‍ന്നത്. യമുന നദിയില്‍ ജല നിരപ്പ് ഉയര്‍ന്നത് കാരണം കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകുമെന്നാണ് അധികൃതര്‍ പറഞ്ഞത്. നേരത്തെയും ലക്ഷ്മി നഗറില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണിരുന്നു. ഇയിടെ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ പല കെട്ടിടങ്ങളും ബലക്ഷയം സംഭവിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.