ന്യൂദല്‍ഹി ദല്‍ഹി ലക്ഷ്മി നഗറിലെ ലളിതാ പാര്‍ക്കില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 70 ആയി ഉയര്‍ന്നു. വ്യാഴാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കിട്ടി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. തിരച്ചില്‍ തുടരുകയാണ്.
ഇതിനിടെ കെട്ടിട ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.

അഞ്ചു നില കെട്ടിടം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തകര്‍ന്നത്. അപകട സമയത്ത് 100 ഓളം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.