ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ തുടങ്ങിയ ലോക പുസ്തക മേളയില്‍ പാകിസ്ഥാനില്‍ നിന്നുള്ള പ്രസാധകരില്ല. മേളയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന പാകിസ്ഥാനിലെ പ്രസാധകരായ നാഷണല്‍ ബുക്ക് ഫൗണ്ടേഷന് പാക് അധികൃതര്‍ വിസ നിഷേധിക്കുകയായിരുന്നു. മറ്റു പ്രസാധകര്‍ക്കും ഇതേ അനുഭവമാണ് ഉണ്ടായതെന്നാണ് വിവരം. പാകിസ്ഥാന്‍ പ്രസാധകര്‍ മേളയിലില്ലാത്തത് നിരാശാജനകമാണെന്ന് നേഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ ചെയര്‍മാന്‍ പ്രൊഫസര്‍ ബിപിന്‍ ചന്ദ്ര പറഞ്ഞു.

മേളക്ക് രണ്ട് ദിവസം മുമ്പാണ് എന്‍ ബി എഫ് അധികൃതര്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം അറിയിച്ചത്. തങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ വിസ ലഭിക്കാത്തതിനാല്‍ വരുന്ന കാര്യം ബുദ്ധിമുട്ടാണെന്നും പാകിസ്ഥാനില്‍ നിന്നുള്ള പല പ്രസാധകരും അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ വിസ നല്‍കാന്‍ തയ്യാറാണെന്നാണെന്നാണ് പാക് അധികൃതര്‍ പറയുന്നത്. മാനവ വിഭവ ശേഷമന്ത്രി കപില്‍ സിബലാണ് മേള ഉദ്ഘാടനം ചെയ്തത്.