ന്യൂദല്‍ഹി: ദല്‍ഹി രാംലീല മൈതാനിയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് നടത്തിയ പരിപാടിക്കിടെ ബി.ജെ.പി ദല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ ഐഫോണ്‍ കാണാതായി.

തിവാരിയുടെ ഐഫോണ്‍ സെവന്‍ പ്ലസാണ് കാണാതായത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായി മനോജ് തിവാരി പറഞ്ഞു. അതേ സമയം ബി.ജെ.പി അദ്ധ്യക്ഷന്റെ ഫോണ്‍ പോക്കറ്റടിച്ചു പോയതാകാമെന്ന് പൊലീസ് പറഞ്ഞു.


Read more: ബി.ജെ.പിയാണ് ശിവസേനയുടെ മുഖ്യശത്രു; രാഹുല്‍ ഒരുപാട് മാറി; സേന എം.പി സഞ്ജയ് റൗട്ട്


ആര്‍.എസ്.എസ് സംഘടനയായ സ്വദേശി ജാഗരണ്‍മഞ്ച് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനാണ് തിവാരി എത്തിയിരുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന മനോജ് തിവാരി ഭോജ്പുരി ഗായകനും നടനുമാണ്.