ന്യൂദല്‍ഹി:സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാഹസാരെയ്ക്ക് അവാര്‍ഡ്. ഗ്രാമവികസനത്തില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഹസാരെയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ദല്‍ഹി ലെഫ്റ്റനെന്റ് ഗവര്‍ണര്‍ തേജേന്‍ദര്‍ ഖന്നയാണ് ഹസാരെയ്ക്ക് അവാര്‍ഡ് നല്‍കുന്നത്. ഇതിനുശേഷം ഹസാരെ സംഘത്തിന്റെ കോര്‍മീറ്റിംഗും ദല്‍ഹിയില്‍ ചേരും.

ബാംഗ്ലൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ചികിത്സനേടിയതിനുശേഷം ഹസാരെയും കോര്‍ കമ്മിറ്റി അംഗമായ അരവിന്ദ് കെജരിവാളും ഹസാരെയുടെ ഗ്രാമമായ റാലെഗന്‍ സിദ്ധിയിലേക്ക് പോയിയിരുന്നു.

അതിനിടെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അവിടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഹസാരെ അനുകൂലികള്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ എത്തിയതിനുശേഷം അഴിമതിയില്‍ കുളിച്ചുകിടക്കുന്ന ഭരണാധികാരികള്‍ക്ക് വോട്ട് രേഖപ്പെടുത്തരുതെന്ന് വോട്ടര്‍മാരോട് പറയാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Malayalam news

Kerala news in English