ന്യൂദല്‍ഹി: ലോകത്തിലെ വെറുക്കപ്പെടുന്ന നഗരങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനവും. പ്രമുഖ വെബ്‌സൈറ്റായ സി.എന്‍.എന്‍.ജി.ഒ നടത്തിയ സര്‍വ്വേയിലാണ് വെറുക്കപ്പെടുന്ന നഗരങ്ങളുടെ കൂട്ടത്തില്‍ ദല്‍ഹിയും ഉള്‍പ്പെട്ടിരിക്കുന്നത്.

Ads By Google

നഗരത്തില്‍ തട്ടിപ്പും പിടിച്ചുപറിയും വളരെകൂടുതലാണെന്നും രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയെ പറ്റി ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും വെബ്‌സൈറ്റ് പറയുന്നു.

യാത്രാ വേളയിലെ തട്ടിപ്പും കുറ്റകൃത്യങ്ങളും തന്നെയാണ് ടൂറിസ്റ്റുകള്‍ക്ക് ന്യൂദല്‍ഹി വെറുക്കപ്പെട്ട നഗരമാകാനുള്ള പ്രധാന കാരണം. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ന്യൂദല്‍ഹി ഉള്ളത്.

കുറ്റകൃത്യങ്ങള്‍ പതിവായ നഗരങ്ങള്‍ മാത്രമല്ല വെറുക്കപ്പെടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്തിലെ വമ്പന്‍ നഗരങ്ങളായ പാരീസ്, സിഡ്‌നീ, മെല്‍ബണ്‍ എന്നീ നഗരങ്ങളും പട്ടികയുടെ മുകളില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.

മെക്‌സിക്കോയിലെ ടിജുവാനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയും മെല്‍ബണും രണ്ടാം സ്ഥാനത്തും പാരീസ് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.