ന്യൂദല്‍ഹി: ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നത് കാരണം ദല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുന്നു.

വൈകീട്ട് ഏഴ് മണിക്ക് പുറപ്പെടേണ്ട വിമാനമാണ് പുറപ്പെടാന്‍ വൈകുന്നത്. വേണ്ടത്ര ജീവനക്കാരില്ലാത്തത് കാരണമാണ് പുറപ്പെടാന്‍ വൈകുന്നതെന്നാണ് അധികൃതര്‍ പറയുന്നു.