lapuzha accidentന്യൂഡല്‍ഹി: അമിത വേ­ഗത്തില്‍ വന്ന കാറിടിച്ച് വഴിയരികില്‍ ജോലിചെയ്ത നാലു തൊഴിലാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. സഫ്ദര്‍ജങ്ക് മേല്‍പ്പാലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സം­ഭവം. രണ്ടുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആസുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മറ്റുരണ്ടുപേര്‍ മരിച്ചത്. പരിക്കേറ്റവരെ എ.ഐ.ഐ.എം.എസ്സില്‍ പ്രവേശിപ്പി­ച്ചു.

മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കരുതുന്നു. സംഭവത്തിനുശേ­ഷം ഡ്രൈവര്‍ രക്ഷപെട്ടു. കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലിസ് ചോദ്യം ചെയ്യുന്നുണ്ട്. കാ­റില്‍ നി­ന്നും മദ്യം ക­ണ്ടെ­ത്തി­യി­ട്ടുണ്ട്.
മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.