ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഞ്ച് വയസ്സുകാരിയെ മാനഭംഗപ്പെടുത്തി. ദല്‍ഹിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥിയാണ് പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

മാന്‍ഡവാലിയിലെ ഗണേഷ് നഗറിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കുട്ടിയെ ലാല്‍ബഹദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് വാടക വീട്ടില്‍ കഴിയുന്ന 24കാരനായ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.