എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ വെടിവെയ്പ്: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
എഡിറ്റര്‍
Friday 7th September 2012 8:42pm

Delhi Firingന്യൂ ദല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ സ്വരൂപ് നഗറില്‍ ആറംഗ കുടുംബത്തിനുനേരെയുണ്ടായ വെടിവെയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നാലു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വ്യക്തിപരമായ വൈരാഗ്യത്തെത്തുടര്‍ന്ന് വെടിയുതിര്‍ത്ത യുവാവ് സ്വയം നിറയൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Ads By Google

പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് ഇരുപത് വയസുകാരനായ മനീഷ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വെടിയേറ്റ മറ്റ് രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകീട്ട് അഞ്ച് മണിയോട് കൂടിയാണ് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് വെടിയുതിര്‍ത്തത്.

രണ്ടാഴ്ചയ്ക്കകം രണ്ടാമത്തെ വെടിവെപ്പാണ് വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയില്‍ ഇന്നുണ്ടായത്. കഴിഞ്ഞാഴ്ചയുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും വൊടിയുതിര്‍ത്തയാള്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തിരിന്നു.

Advertisement