ആലപ്പുഴ: ചേര്‍ത്തല എസ്.എന്‍ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി അരുണ്‍ (18) ന്റെ മൃതദേഹം ദൂരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ചേര്‍ത്തല തങ്കി ആറാട്ടുകുഴിക്ക് സമീപമുള്ള പൊഴിച്ചാലില്‍ മൃതദേഹം കണ്ടെത്തിയത്.

സ്‌ക്കൂള്‍ ബാഗ് സ്ലാബ് കഷണം കൊണ്ട് കെട്ടി മൃതദേഹത്തിന്റെ മുകളിലിട്ട് താഴ്ത്തിയ നിലയിലായിരുന്നു. മത്സത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാല് പൊങ്ങിനിന്നതാണ് മൃതദേഹം കണ്ടെത്താന്‍ സഹായച്ചത്. ചൊവ്വാഴ്ച രാത്രി മുതല്‍ അരുണിനെ കാണാനില്ലായിരുന്നു. പട്ടണക്കാട് കൈവേരിക്കകത്ത് മാത്യുവിന്റെ മകനാണ് അരുണ്‍