കൊച്ചി: ഫാദര്‍ ജോര്‍ജ്ജ് പനക്കല്‍ റഊഫിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. മുരിങ്ങൂര്‍ ധ്യാനകേന്ദ്ര മുന്‍ ഡയറക്ടറാണ് ഫാദര്‍ ജോര്‍ജ്ജ് പനക്കല്‍. കോതമംഗലം പീഡനക്കേസ് ഒത്തുതീര്‍ക്കുന്നതിനായി കുഞ്ഞാലിക്കുട്ടി പനക്കല്‍ അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന റഊഫിന്റെ വെളിപ്പെടുത്തലാണ് ജോര്‍ജ്ജ് പനക്കലിന്റെ ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ ഫാ. ജോര്‍ജ്ജ് പനക്കലിനെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് റഊഫ് അറിയിച്ചു.

കുഞ്ഞാലിക്കുട്ടിയോ റഊഫോ തന്നെ കാണാന്‍ ധ്യാനകേന്ദ്രത്തില്‍ വന്നിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു. നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് റഊഫ് പറഞ്ഞു.

റഊഫ് വെളിപ്പെടുത്തിയത്

കോതമംഗലം പെണ്‍വാണിഭക്കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴിയുണ്ടെന്ന് കെ.എ റഊഫ് വെളിപ്പെടുത്തി. കേസിലെ സാക്ഷിയായ പെണ്‍കുട്ടിയെ പണം കൊടുത്ത് ഒതുക്കിയാണ് കുഞ്ഞാലിക്കുട്ടി കേസൊതുക്കിയത്. ഇതിനായി 15 ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കി. ചേളാരി സ്വദേശി ശരീഫാണ് പണം കൈമാറിയത്.

പെണ്‍കുട്ടി കുഞ്ഞാലിക്കുട്ടിക്കെതിരെ ‘124 സ്റ്റേറ്റ്‌മെന്റ്’ നല്‍കിയിരുന്നു. . എന്നാല്‍ അത് പണം കൊടുത്ത് ഒതുക്കിയിരുന്നു. ഈ പെണ്‍കുട്ടി പേട്ട ധ്യാനകേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു. അതിനാല്‍ പെണ്‍ുക്കുട്ടിയെ സ്വാധീനിക്കുന്നതിനായി പനക്കല്‍ അച്ഛന്റെ സഹായം തേടിയെന്നും റഊഫ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.