Categories

‘അമേരിക്കന്‍ സഹായം പാക്കിസ്താന്‍ ഇന്ത്യക്കെതിരേ പ്രയോഗിക്കുന്നു’

ന്യൂദല്‍ഹി: ഭീകരവാദത്തിനെതിരേ അമേരിക്ക നല്‍കുന്ന സാമ്പത്തിക-സൈനിക സഹായങ്ങള്‍ പാക്കിസ്താന്‍ ഇന്ത്യക്കെതിരേ ഉപയോഗിക്കുകയാണെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. 1971ലെ യുദ്ധത്തില്‍ രക്തസാക്ഷികളായവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

ഈ വിഷയം അതീവഗൗരവമേറിയ കാര്യമാണെന്നും ഇന്ത്യയുടെ ആശങ്ക അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. അന്തിമ പരിഹാരം ഉണ്ടാകുന്നതുവരെ വിഷയം അമേരിക്കയ്ക്കു മുമ്പാകെ അവതരിപ്പിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.